മാട്ടുക്കട്ട മൃഗാശുപത്രിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
മാട്ടുക്കട്ട മൃഗാശുപത്രിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

ഇടുക്കി: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ മാട്ടുക്കട്ട മൃഗാശുപത്രിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി ഉദ്യോഗസ്ഥര്‍. മൃഗാശുപത്രിയുടെ വൈദ്യുതി ഉപയോഗിച്ചാണ് മാര്‍ക്കറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലേയ്ക്ക് വെള്ളം എടുക്കുന്നത്. ഫ്യൂസ് ഊരിയതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളം ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി മൃഗാശുപത്രിയില്‍ നിന്നാണ് വെള്ളത്തിന്റെ കരണ്ട് ബില്ല് നല്‍കി വന്നിരുന്നതെന്നും വ്യാപാരികള്‍ ഉള്‍പ്പെടെ കരണ്ട് ബില്ല് അടയ്ക്കാറില്ലന്നും ആശുപത്രിക്ക് പഞ്ചായത്ത് നല്‍കിയ ഫണ്ട് തീര്‍ന്നുപോയതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഇതോടൊപ്പം പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആവശ്യയ പരിഹാര മാര്‍ഗങ്ങള്‍ ഉടന്‍ തന്നെ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു.
What's Your Reaction?






