ഉപ്പുതറ മുത്തന്‍പടി-അമ്പലപ്പടി സോളാര്‍ ഫെന്‍സിങ് നിര്‍മാണം ആരംഭിച്ചു
ഉപ്പുതറ മുത്തന്‍പടി-അമ്പലപ്പടി സോളാര്‍ ഫെന്‍സിങ് നിര്‍മാണം ആരംഭിച്ചു

ഇടുക്കി: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഉപ്പുതറ മുത്തന്‍പടിമുതല്‍ അയ്യപ്പന്‍കോവില്‍ അമ്പലപ്പടി വരെയുള്ള വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിങ് നിര്‍മാണം ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വന്യമൃഗങ്ങളുടെ ശല്യം പൂര്‍ണമായി കുറയ്ക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. 8 കിലോമീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിങ് നിര്‍മിക്കുന്നത്. ജണ്ടാപടി മുതല്‍ അമ്പലപ്പടി വരെയുള്ള രണ്ട് കിലോമീറ്റര്‍ ഫെന്‍സിങ് ചാര്‍ജ് ചെയ്തിരുന്നു. ബാക്കിയുള്ള ഭാഗം ഒക്ടോബര്‍ 10ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി ചാര്‍ജ് ചെയ്യാനാകുമെന്ന് അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി രതീഷ് പറഞ്ഞു. ഫെന്‍സിങ്ങിന്റെ തുടര്‍ച്ചയായ അറ്റകുറ്റപ്പണികള്‍ക്കായി പിആര്‍ടി ടീമുകളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 10 പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് അലര്‍ട്ട് വരാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാഞ്ചിയാര്‍ പഞ്ചായത്തില്‍ മറ്റപ്പള്ളില്‍ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ഫെന്‍സിങ് പിആര്‍ടി ടീമുകളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. കൂടാതെ പേഴുംകണ്ടം, അഞ്ചുരുളി, അഞ്ചുരുളി ഉന്നതി തുടങ്ങിയ സ്ഥലങ്ങളില്‍ 9 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനായി ആര്‍കെവിവൈ പദ്ധതിയിലുള്‍പ്പെടുത്തി അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?






