ചാലിസിറ്റി-വെട്ടിക്കാമറ്റം റോഡരികിലെ കാടുപടലങ്ങള്‍ വെട്ടിമാറ്റി
ചാലിസിറ്റി-വെട്ടിക്കാമറ്റം റോഡരികിലെ കാടുപടലങ്ങള്‍ വെട്ടിമാറ്റി

ഇടുക്കി: ചാലിസിറ്റി-വെട്ടിക്കാമറ്റം റോഡിന്റെ കിളിയാര്‍കണ്ടം മുതല്‍ പുളിഞ്ചോട് വരെയുള്ള ഭാഗം ഉപ്പുതോട്ടിലെ വിവിധ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ശുചീകരിച്ചു. ഈ രണ്ട് കിലോമീറ്റര്‍ ഭാഗത്ത് കാടുമൂടിയിരുന്നത് വാഹനയാത്രികര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് വൃത്തിയാക്കണമെന്ന് നാട്ടുകാര്‍ പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിത്തെളിച്ചത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് നല്‍കി കടന്നുപോകാനും കാല്‍നട യാത്രയ്ക്കുമെല്ലാം കാട് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഉപ്പുതോട് മഹാത്മാ സ്വയം സഹായ സംഘം, പ്രതിഭ ലൈബ്രറി, ഹൈറേഞ്ച് റിക്രിയേഷന്‍ ക്ലബ് ആന്‍ഡ് ലൈബ്രറി എന്നീ സംഘടനകളാണ് ശുചീകരണം നടത്തിയത്. സണ്ണി പുല്‍കുന്നേല്‍, വിജയന്‍ കല്ലിങ്കല്‍, ബേബി ചൂരക്കുഴി, വി എം ജോസഫ്, സാന്റോ നെല്ലേടത്ത്, മെല്‍വിന്‍ മാത്യു, ജിമ്മി പള്ളിക്കുന്നേല്‍, ജോസ് താന്നിക്കല്‍, ജോയി പറപ്പള്ളില്‍, ബേബി മൈലാങ്കല്‍, സുധാകരന്‍ കൈപ്പടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






