സ്വരാജില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശിക്ക് പരിക്ക്
സ്വരാജില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശിക്ക് പരിക്ക്

ഇടുക്കി: മലയോര ഹൈവേയില്‍ സ്വരാജ് ഗവ. ട്രൈബല്‍ സ്‌കൂളിന് സമീപം കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. വ്യഴാഴ്ച രാവിലെ 10ഓടെയാണ് അപകടം. പെരുമ്പാവൂരില്‍നിന്ന് മൂന്നാര്‍ ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികളുടെ കാറും കട്ടപ്പന സ്വദേശി സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകരുകയും ബുള്ളറ്റിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ കട്ടപ്പന സ്വദേശിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






