കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റി ജനകീയ വിചാരണ ജാഥ 12ന്
കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റി ജനകീയ വിചാരണ ജാഥ 12ന്

ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരെ കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റി നടത്തുന്ന ജനകീയ വിചാരണ ജാഥ 12ന് നടക്കും. മണ്ഡലം പ്രസിഡന്റ് വി വി മുരളി നയിക്കുന്ന ജാഥ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 10 വര്‍ഷമായി ചക്കുപള്ളം പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് യാതൊരുവിധ വികസനപ്രവര്‍ത്തനവും നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മണ്ഡലം പ്രസിഡന്റ് വി വി മുരളി പറഞ്ഞു. ഏഴാംമൈലില്‍ നിന്ന് ആരംഭിക്കുന്ന റാലിയോടെ ജാഥ അണക്കരയില്‍ സമാപിക്കും. ഡിസിസി മുന്‍ പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
What's Your Reaction?






