ശാന്തന്‍പാറ പഞ്ചായത്തിലെ ഒന്നാംഘട്ട ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചു
ശാന്തന്‍പാറ പഞ്ചായത്തിലെ ഒന്നാംഘട്ട ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചു
ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിലെ ഒന്നാംഘട്ട ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശാന്തന്‍പാറയിലെ ഓഫീസില്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ ഡി അജയകുമാര്‍ പ്രഖ്യാപനം നടത്തി. 9 വാര്‍ഡുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഒന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. രമേശ് സെങ്കന്‍, കണ്ണന്‍, മോഹനന്‍ കെ കെ, ഉണ്ണി കെ എം, സൗമ്യ അജയന്‍, പുഷ്പലത എം കെ, സരിത മോഹന്‍, രേഖ വിജയന്‍, കണ്ണന്‍ രാംരാജ് എന്നിവരാണ് മത്സര രംഗത്തുള്ളത്. യുഡിഎഫ് നേരത്തെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാന്‍ 2 ദിവസം കൂടി വേണ്ടി വരുമെന്ന് നേത്യത്വം വ്യക്തമാക്കി.
What's Your Reaction?

