കട്ടപ്പന നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
കട്ടപ്പന നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികള്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് പല സീറ്റിലും തീരുമാനമായത്. എന്നാല്‍ ഭൂരിപക്ഷം വാര്‍ഡുകളിലും റിബലുകളും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ 3 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ടോക്കണ്‍ നല്‍കിയാണ് സ്ഥാനാര്‍ഥികളെ പത്രിക സമര്‍പ്പിക്കാന്‍ കടത്തിവിട്ടത്. മുതിര്‍ന്ന നേതാക്കള്‍ മിക്കവരും സ്ഥാനാര്‍ഥികളാണ്. അഡ്വ. ഇ എം ആഗസ്തി, ജോയി വെട്ടിക്കുഴിയും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മണ്ഡലം ബ്ലോക്ക് പ്രസിഡന്റ് അടക്കം മത്സര രംഗത്തുണ്ട്. 35സീറ്റിലും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാര്‍ഥി നിര്‍ണയത്തില്‍ വലിയ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ചയാണ് സൂഷ്മ പരിശോധന. 22ന് പത്രിക പിന്‍വലിക്കാനുള്ള ദിവസമാണ്.
What's Your Reaction?

