മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പ
മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പ
ഇടുക്കി: മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് പടയപ്പയുടെ ഇപ്പോഴത്തെ സഞ്ചാരം. പടയപ്പ മദപ്പാടിലായതിനാല്‍ തദ്ദേശീയരും മൂന്നാറിലേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിനുസമീപം പടയപ്പ എത്തിയിരുന്നു. ആര്‍ആര്‍ടി സംഘം ആനയെ പടക്കം പൊട്ടിച്ചാണ് കാട്ടിലേയ്ക്ക് തുരത്തിയത്. പ്രദേശത്ത് ആര്‍ആര്‍ടി സംഘം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
What's Your Reaction?