പാമ്പാടുംപാറ പഞ്ചായത്തിന് 32.9 കോടിയുടെ ബജറ്റ്
പാമ്പാടുംപാറ പഞ്ചായത്തിന് 32.9 കോടിയുടെ ബജറ്റ്
ഇടുക്കി: ഭവന നിര്‍മാണം, കാര്‍ഷിക മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി പാമ്പാടുംപാറ പഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് റൂബി ജോസഫിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് വി സി അനില്‍കുമാര്‍ അവതരിപ്പിച്ചു. 32.9 കോടി രൂപ വരവും 29.4 കോടി രൂപ ചെലവും 3.4 കോടി രൂപ മിച്ചവുമുള്ള ബജറ്റില്‍ ഭവന രഹിതര്‍ക്കായി 3.14 കോടി രൂപയുടെ വായ്പയും 40 ലഷം രൂപയുടെ വികസന ഫണ്ടും വകയിരുത്തി. ഭവന നിര്‍മാണ മേഖലക്കായി ഒരു കോടി രൂപ നീക്കിവെച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നേരിടാന്‍ 3 ലഷം രൂപ ചെലവില്‍ ജൂഡോ പരിശീലന പദ്ധതി ആരംഭിക്കും. കൂടാതെ 3.36 ലക്ഷം രൂപ ചെലവില്‍ ആധുനിക ഷീ ഹോസ്റ്റല്‍ നിര്‍മിക്കാനും തുക വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം ഒരുക്കും. പട്ടിക ജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി 6 ലക്ഷം രൂപയുടെ ലാപ്ടോപ് വിതരണവും 9.15 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ബജറ്റില്‍ പ്രഖ്യാപിച്ചു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ 36 ലക്ഷം രൂപയുടെ ജൈവവള വിതരണവും പാലിന് ഇന്‍സെന്റീവ് നല്‍കാനായി 7 ലഷം രൂപയും നീക്കിവച്ചു. വയോജനങ്ങളുടെ കരുതലിനായി വയോവന്ദനം പദ്ധതിയും 4.9 ലക്ഷം രൂപയുടെ കമ്പിളി പുതപ്പ് വതരണവും വകയിരുത്തി. ദാരിദ്ര്യ ലഘൂകരണത്തിന് 3 കോടിയും, റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 2.22 കോടിയും മാലിന്യ നിര്‍മാര്‍ജനത്തിനായി 3.7 ലക്ഷവും ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനായി 13 ലക്ഷം രൂപയും വകയിരുത്തി.
What's Your Reaction?