നാശംവിതച്ച് വേനല്‍മഴ: കട്ടപ്പനയില്‍ ടര്‍ഫ് നിലംപൊത്തി: വ്യാപാര സ്ഥാപനത്തിന് കേടുപാട്
നാശംവിതച്ച് വേനല്‍മഴ: കട്ടപ്പനയില്‍ ടര്‍ഫ് നിലംപൊത്തി: വ്യാപാര സ്ഥാപനത്തിന് കേടുപാട്
ഇടുക്കി: വേനല്‍മഴയിലും ശക്തമായ കാറ്റിലും കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും കനത്തനാശം. പുതിയ ബസ് സ്റ്റാന്‍ഡിനുസമീപം പ്രവര്‍ത്തിക്കുന്ന എടിഎ അരീന ടര്‍ഫ് കാറ്റില്‍ നിലംപൊത്തി. 50,000ലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിക്കവലയില്‍ സിഎസ്ഐ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ വലിയ മൂന്ന് ഗ്ലാസുകളാണ് തകര്‍ന്നുവീണു. 60,000 രൂപയുടെ നഷ്ടമുണ്ടായി. കൂടാതെ സുവര്‍ണഗിരി, കൊച്ചുതോവാള, പുളിയന്മല, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മരംവീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു.
What's Your Reaction?