ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: വണ്ടിപ്പെരിയാറില്‍ വിവാഹത്തിനിടെ കൂട്ടയടി: 10 പേര്‍ക്ക് പരിക്ക്
ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: വണ്ടിപ്പെരിയാറില്‍ വിവാഹത്തിനിടെ കൂട്ടയടി: 10 പേര്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി വരന്റെ ബന്ധുക്കളും കാറ്ററിങ് ജീവനക്കാരും തമ്മില്‍ കൂട്ടയടി. വരന്റെ സഹോദരി ഭര്‍ത്താവും സ്ത്രീകളും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമ്പി സ്വദേശികളുടെ വിവാഹത്തിനിടെയാണ് സംഭവം. ഏറ്റവുമൊടുവിലാണ് വരന്റെ സഹോദരിയും ഭര്‍ത്താവും ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഈസമയം കാറ്ററിങ് തൊഴിലാളികള്‍ മേശയും മറ്റും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. ബന്ധുക്കള്‍ ഇരുന്നസ്ഥലത്ത് ഭക്ഷണം വിളമ്പാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവര്‍ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ചികിത്സതേടി. വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു.
What's Your Reaction?