മൂന്നാറില്‍ ഇന്റര്‍ നാഷണല്‍ ഫയര്‍ ഫൈറ്റേഴ്‌സ് ദിനാചരണം നടത്തി 

മൂന്നാറില്‍ ഇന്റര്‍ നാഷണല്‍ ഫയര്‍ ഫൈറ്റേഴ്‌സ് ദിനാചരണം നടത്തി 

May 8, 2026 - 17:58
 0
മൂന്നാറില്‍ ഇന്റര്‍ നാഷണല്‍ ഫയര്‍ ഫൈറ്റേഴ്‌സ് ദിനാചരണം നടത്തി 
This is the title of the web page

ഇടുക്കി: വിഎസ്എസ്എസും മൂന്നാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസും ചേര്‍ന്ന് ഇന്റര്‍ നാഷണല്‍ ഫയര്‍ ഫൈറ്റേഴ്സ് ദിനാചരണം നടത്തി. വേനല്‍ ആരംഭിച്ചതോടെ നിരവധി തീപിടുത്തങ്ങളാണ് ഉണ്ടാകുന്നത്. കാട്ടു തീയോടൊപ്പം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും പലപ്പോഴും അഗ്‌നിബാധിയുണ്ടാകുന്നുണ്ട്. അഗ്‌നി ബാധ ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍, തീയണക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിചയപ്പെടുത്തല്‍,ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിനുണ്ടാകുന്ന തകരാറുകളും അഗ്‌നിബാധയുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളും, സിപിആര്‍ എങ്ങനെ നല്‍കാം, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ആളെ എങ്ങനെ രക്ഷപ്പെടുത്താം  തുടങ്ങിയ വിവിധ കാര്യങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ  ബി അഭിജിത്ത്, എസ് എസ് സുജിത്ത്, അനുരാഗ് അശോക് എന്നിവര്‍ ക്ലാസെടുത്തു. വിഎസ്എസ്എസ് റീജണല്‍ ഡയറക്ടര്‍ ഫാ. വിജോഷ് ജോസഫ് മുള്ളൂര്‍ ആമുഖപ്രഭാഷണം നടത്തി. വിഎസ്എസ്എസ് ജീവനക്കാര്‍, വിവിധ കോളേജുകളില്‍ നിന്നുമെത്തിയ ഇന്റെണ്‍ഷിപ്പ് വിദ്യാര്‍ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow