'പട നയിച്ചവന്‍ നയിക്കട്ടെ': അണക്കര ആറാംമൈലില്‍ വി ഡി സതീശന്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ 

'പട നയിച്ചവന്‍ നയിക്കട്ടെ': അണക്കര ആറാംമൈലില്‍ വി ഡി സതീശന്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ 

May 11, 2026 - 10:38
 0
'പട നയിച്ചവന്‍ നയിക്കട്ടെ': അണക്കര ആറാംമൈലില്‍ വി ഡി സതീശന്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ 
This is the title of the web page

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രി ആക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ആറാംമൈല്‍ ടൗണില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചു. പ്രാദേശിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൈകാരിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. സതീശനെ മുഖ്യമന്ത്രി ആക്കാത്തതിന്റെ പിന്നില്‍ കോണ്‍ഗ്രസിലെ തന്നെ ചില ഉന്നത നേതാക്കള്‍ ആണെന്നും പ്രകടനത്തിന്റെ പേരില്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും പീരുമേട് ബ്ലോക്ക് സെക്രട്ടറി ബിനേഷ് മധുരത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow