ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ നടത്തി
ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷനും നാലാം വാര്‍ഷികവും വണ്ടിപ്പെരിയാറില്‍ നടത്തി. പീരുമേട് നിയുക്ത എംഎല്‍എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴിലാളികളുടെ ഒപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്‍വെന്‍ഷന് മുന്നോടിയായി പെരിയാര്‍ പഞ്ചായത്ത് ടൗണ്‍ഹാളില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ വഴി പാലം ചുറ്റി കണ്‍വന്‍ഷന്‍ നഗരിയില്‍ സമാപിച്ചു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് കെ ജി സെല്‍മഭായ് പതാക ഉയര്‍ത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ സെല്‍വത്തായി, സംസ്ഥാന സെക്രട്ടറി സുരേഷ് മണ്ടത്ര, ട്രഷറര്‍ അഷറഫ് പെരുമ്പാവൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ സി ജയകുമാര്‍, കെ എം അലവി, ജോബിന്‍ തോമസ്, രാജന്‍ പൈക്കാട്, അനീഷ് അരീക്കോട്, സജിമോന്‍, യാസര്‍ അറഫത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?