എകെടിഎ ജില്ലാ സമ്മേളനം 13ന് ഏലപ്പാറയില്‍
എകെടിഎ ജില്ലാ സമ്മേളനം 13ന് ഏലപ്പാറയില്‍
ഇടുക്കി: ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 13ന് ഏലപ്പാറയില്‍ നടക്കും. എകെടിഎ സംസ്ഥാന സെക്രട്ടറി ജി സജീവന്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എസ് ഷാജി പങ്കെടുക്കും. 28ന് സുല്‍ത്താന്‍ബെത്തേരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത്. സമ്മേളനത്തില്‍ തയ്യല്‍ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ വി രാജു, സെക്രട്ടറി ബി മനോഹരന്‍, ട്രഷറര്‍ ടി കെ സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?