ഡബിള്‍കട്ടിങ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടത്തി   

ഡബിള്‍കട്ടിങ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടത്തി   

May 18, 2026 - 14:37
 0
ഡബിള്‍കട്ടിങ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടത്തി   
This is the title of the web page

ഇടുക്കി: നാരുപാറ ഡബിള്‍കട്ടിങ് ശ്രീഅന്നപൂര്‍ണേശ്വരി ഭദ്രകാളി ഗുരുദേവ ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടത്തി. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍, ഉപദേഷ്ട്ടാവ് ബോധിതീര്‍ഥ സ്വാമികള്‍, മേല്‍ശാന്തി സുരേഷ് ബാബുനാഥ ശര്‍മ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, പ്രഭാതഭേരി, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, അഷ്ടദ്രവ്യസമേതം ഗണപതി പൂജ, അധിവാസം വിടര്‍ത്തല്‍, പ്രതിഷ്ഠ ഹോമം, അഷ്ടബന്ധ നവീകരണ കലശ പൂജകള്‍ക്കുശേഷമാണ് ഗുരുദേവ, ഗണപതി പ്രതിഷ്ഠയും ധ്വജ പ്രതിഷ്ഠയും നടത്തിയത്. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ശാഖായോഗം പ്രസിഡന്റ് സുരേഷ് ബാബു തേവര്‍ക്കാട്ടില്‍, വൈസ് പ്രസിഡന്റ് തങ്കച്ചന്‍ പുത്തേട്ട്, സെക്രട്ടറി സുനില്‍ കൊച്ചയ്യത്ത്, ക്ഷേത്രം രക്ഷാധികാരി വിശ്വനാഥന്‍ ചാലില്‍, ദേവസ്വം ചെയര്‍മാന്‍ ബിനീഷ് കോട്ടൂര്‍, സെക്രട്ടറി സന്തോഷ് വാര്‍ത്താത്ത്, റെജി നമ്പ്യാര്‍ മഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow