കേരള കോണ്‍ഗ്രസ് ജേക്കബ് കഞ്ഞിക്കുഴിയില്‍ പഠനോപകരണ വിതരണം നടത്തി
കേരള കോണ്‍ഗ്രസ് ജേക്കബ് കഞ്ഞിക്കുഴിയില്‍ പഠനോപകരണ വിതരണം നടത്തി
ഇടുക്കി: കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയും നിര്‍ഭയം ഗ്രൂപ്പ് ഓഫ് സോഷ്യല്‍ സര്‍വീസും ചേര്‍ന്ന് കഞ്ഞിക്കുഴിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സാം ജോര്‍ജ് അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് സിബിച്ചന്‍ മനയ്ക്കല്‍ പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. നിര്‍ഭയം ഗ്രൂപ്പ് ഓഫ് സോഷ്യല്‍ സര്‍വീസ് ചെയര്‍മാന്‍ കണ്ണന്‍ നീലക്കുന്നേല്‍, പഞ്ചായത്തംഗങ്ങളായ സോയിമോന്‍ സണ്ണി, സിബിച്ചന്‍ മനയ്ക്കല്‍, രാജേശ്വരി രാജന്‍, കെവിവിഇഎസ് കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് സിബി ആറക്കാട്ട്, വിവിധ വ്യാപാരി പ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങിയത്.
What's Your Reaction?
