വിരമിച്ച ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പൊലീസുകാര്‍ക്ക് യാത്രയയപ്പ് നല്‍കി

വിരമിച്ച ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പൊലീസുകാര്‍ക്ക് യാത്രയയപ്പ് നല്‍കി

May 31, 2026 - 13:12
 0
വിരമിച്ച ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പൊലീസുകാര്‍ക്ക് യാത്രയയപ്പ് നല്‍കി
This is the title of the web page

ഇടുക്കി: സേവനത്തില്‍നിന്ന് വിരമിച്ച ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ നാല് പൊലീസുകാര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിഎച്ച്ക്യു ആര്‍ ഐ സുരേഷ് ബാബു, ഡിഎച്ച് എസ്‌ഐ ഷംസ് എം എസ്, എസ് ഐ ഷാജി ടി ഡി, എസ്‌ഐ സുനില്‍ വി എന്നിവരാണ് വിരമിച്ചത്. യോഗത്തില്‍ അഡീഷണല്‍ എസ്പി ഇമ്മാനുവേല്‍ പോള്‍ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, കെഡിപി സംസ്ഥാന സെക്രട്ടറി പി കെ ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow