കെവിവിഇഎസ് ബഥേല്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗംചേര്‍ന്നു
കെവിവിഇഎസ് ബഥേല്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗംചേര്‍ന്നു
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ബഥേല്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. ജില്ലാ സെക്രട്ടറി ജോസ് കുഴിക്കണ്ടം ഉദ്ഘാടനംചെയ്തു. ഓണ്‍ലൈന്‍ വ്യാപാര മേഖലയുടെ ഗ്രാമങ്ങളിലേക്കുള്ള കടന്നുകയറ്റം ചെറുകിട കച്ചവടക്കാര്‍ക്ക് ഭീഷണിയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വടംവലി മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ ടീമംഗം ഹന്ന റെജിയെയും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. പുതിയ ഭാരവാഹികളായി റെജി പുത്തേട്ട്(പ്രസിഡന്റ്), രാജു എമ്പ്രായില്‍(സെക്രട്ടറി), ബിജു പട്ടേട്ട്(ട്രഷറര്‍), സാബു പൊട്ടരുകണ്ടം(വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?
