വന്യജീവി ശല്ല്യം: ചിന്നക്കനാലില്‍ പുതിയ ആര്‍ആര്‍ടിയെ നിയമിച്ച് വനംവകുപ്പ്   

വന്യജീവി ശല്ല്യം: ചിന്നക്കനാലില്‍ പുതിയ ആര്‍ആര്‍ടിയെ നിയമിച്ച് വനംവകുപ്പ്   

Jul 10, 2026 - 16:18
 0
വന്യജീവി ശല്ല്യം: ചിന്നക്കനാലില്‍ പുതിയ ആര്‍ആര്‍ടിയെ നിയമിച്ച് വനംവകുപ്പ്   
This is the title of the web page

ഇടുക്കി: വന്യജീവി ആക്രമണങ്ങള്‍ പതിവായ ചിന്നക്കനാല്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കാന്‍ പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയമിച്ച് വനംവകുപ്പ് ഉത്തരവിറക്കി. ദേവികുളം റേഞ്ചിലെ ചിന്നക്കനാല്‍ സെക്ഷനുകീഴിലുള്ള സൂര്യനെല്ലി ആസ്ഥാനമാക്കിയായിരിക്കും ഈ പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ഇതേ സമയം ചിന്നത്തനാലിലെ കാട്ടാനകള്‍ ആക്രമണം തുടരുന്നതിന് പിന്നില്‍ ആന താരകള്‍ അടഞ്ഞതാണെന്ന് വനംവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടും പുറത്ത് വന്നു. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനുകീഴില്‍ രൂപീകരിച്ച സ്വതന്ത്ര ആര്‍ആര്‍ടി ടീമില്‍ ഹൈറേഞ്ച് സര്‍ക്കിളില്‍ നിന്നുള്ള 11 പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വന്യജീവി ശല്യം രൂക്ഷമായ ചിന്നക്കാനാല്‍ മേഖലയില്‍ ഒരു മാസം മുമ്പ് കാട്ടാന ആക്രമണത്തില്‍ മാരി എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ റാപ്പിഡ് റസ്പോണ്‍സ് ടീം അടിയന്തരമായി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞദിവസം ചിന്നക്കനാലില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ വനംവകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് നല്‍കുവാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ആന താരകള്‍ അടഞ്ഞതാണ് കാട്ടാനകള്‍ മേഖലയില്‍ തന്നെ ചുറ്റിത്തിരിയുവാനുള്ള കാരണമെന്നാണ്. കഴിഞ്ഞദിവസം വനംവകുപ്പ് മന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാരും നോക്കിക്കാണുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow