ഇരട്ടയാര്‍ ശാന്തിഗ്രാം ക്ഷീരോല്‍പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി

ഇരട്ടയാര്‍ ശാന്തിഗ്രാം ക്ഷീരോല്‍പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി

Aug 8, 2026 - 16:36
 0
ഇരട്ടയാര്‍ ശാന്തിഗ്രാം ക്ഷീരോല്‍പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും ബോണസ് വിതരണവും അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. സംഘത്തിന് കീഴില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കായി നാലു ശതമാനം ബോണസ് വിതരണം ചെയ്തു. ഇതിനായി 10 ലക്ഷത്തിലേറെ രൂപയാണ് സംഘം മാറ്റിവച്ചത്. കാര്‍ഷിക മേഖലയായ ഇരട്ടയാര്‍ ശാന്തിഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 120ലേറെ അംഗങ്ങളാണുള്ളത്. ജില്ലയിലെ മികച്ച ക്ഷീര സംഘങ്ങളിലൊന്നായ ശാന്തിഗ്രാം ക്ഷീരോല്‍പാദക സഹകരണ സംഘം എട്ടുതവണ മില്‍മയുടെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെയും മില്‍മയുടെയും ആനുകൂല്യങ്ങള്‍ മുഴുവന്‍ അംഗങ്ങള്‍ക്കും ലഭ്യമാക്കുന്നതിനൊപ്പം പാലിന് മികച്ച വില നല്‍കാനും ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സംഘത്തിന് സാധിക്കുന്നുണ്ട്. യോഗത്തില്‍ സംഘം പ്രസിഡന്റ് ജോസുകുട്ടി അരീപ്പറമ്പില്‍ അധ്യക്ഷനായി. പഞ്ചായത്തംഗം റോസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. സംഘം സെക്രട്ടറി ദീപാ ജോജി, ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow