കഞ്ചാവ് കേസില്‍ തടവും പിഴയും
കഞ്ചാവ് കേസില്‍ തടവും പിഴയും

ഇടുക്കി : കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. മുണ്ടക്കയം നെന്മേനി അമ്പലം പുരയിടത്തില്‍ നിയാസി(34) നെ ശിക്ഷിച്ചാണ് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ എന്‍ ഹരികുമാര്‍ ഉത്തരവായത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. 2018 ജൂലൈ 24ന് കാഞ്ഞിരപ്പള്ളി ഇടച്ചോറ്റിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നാണ് പ്രതി കഞ്ചാവുമായി പിടിയിലായത്. കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി രാജേഷ് ഹാജരായി.
What's Your Reaction?






