എഴുകുംവയല്‍ ഇരട്ടക്കൊലപാതകം: പ്രതി അജീഷുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി
എഴുകുംവയല്‍ ഇരട്ടക്കൊലപാതകം: പ്രതി അജീഷുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി
ഇടുക്കി : എഴുകുംവയൽ ഇരട്ടക്കൊലപാത കേസിലെ പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. ആഴ്ചകളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് അജീഷ് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. തനിക്ക് 40 ലക്ഷം രൂപയുടെ കട ബാധ്യത ഉണ്ടെന്നും ഇത് വീട്ടുന്നതിനായി മാതാപിതാക്കളുടെ സഹായം ലഭിക്കാത്തതിലുള്ള വിരോരോധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും അജീഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൂർച്ച കൂട്ടുന്നതിനുള്ള ഉപകരണവും കട്ടപ്പനയില്‍ നിന്നും മൂന്നാഴ്ച മുൻപേ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവ വാങ്ങുന്നതിന് കൊല്ലപ്പെട്ട വത്സമ്മ യുടെ യുപിഎ ഐഡിയില്‍ നിന്നും പണം ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതക ദിവസം തന്നെ അജീഷ് അറസ്റ്റിലായിരുന്നെങ്കിലും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം അജീഷിനെ ദേവികുളം സബ്ജയിലിലേയ്ക്ക് മാറ്റി.
What's Your Reaction?