കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കി: കൊന്നത്തടിയില്‍ യാത്രാദുരിതം 

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കി: കൊന്നത്തടിയില്‍ യാത്രാദുരിതം 

Sep 11, 2026 - 13:56
 0
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കി: കൊന്നത്തടിയില്‍ യാത്രാദുരിതം 
This is the title of the web page

ഇടുക്കി: കൊന്നത്തടി പഞ്ചായത്ത് പരിധിയിലൂടെ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കിയതോടെ നാട്ടുകാര്‍ ദുരിതത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജ്,  പത്തനംതിട്ട, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലേയ്ക്കാണ് ഇതുവഴി ബസ് സര്‍വീസുണ്ടായിരുന്നത്. നിലവില്‍ കട്ടപ്പനയില്‍നിന്ന് മൂന്നാറിലേക്ക് സര്‍വീസ് നടത്തുന്ന ബസ് മാത്രമാണ് ആശ്രയം. നിലവില്‍ മേഖലയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാവിലെ 5.40ന് നെടുങ്കണ്ടം സബ് ഡിപ്പോയില്‍ നിന്നാരംഭിച്ച് പണിക്കന്‍ക്കുടി, അടിമാലി, കോതമംഗലം,  തൃശൂര്‍ വഴി കോഴിക്കോട് എത്തിയിരുന്ന സൂപ്പര്‍ഫാസ്റ്റും മുമ്പ് നിര്‍ത്തലാക്കിയിരുന്നു. സര്‍വീസുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കിയതോടെ വിവിധ ആവശ്യങ്ങള്‍ക്ക് ടാക്സി സര്‍വീസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നാട്ടുകാര്‍ക്ക്. അടിയന്തരമായി നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനഃക്രമീകരിക്കണമെന്ന് കൊന്നത്തടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സദാശിവന്‍ ഇടപ്പറമ്പത്ത് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow