അണക്കര കെഎസ്ഇബി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി
അണക്കര കെഎസ്ഇബി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി
ഇടുക്കി: കെഎസ്ഇബി അണക്കര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തി. ചൊവ്വാ, ബുധന്‍ ദിസവങ്ങളിലായി നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം. സെക്ഷന്റെ കീഴിലുള്ള വാഴവീട്, ചെല്ലാര്‍കോവില്‍ മേഖലകളിലും സംഘം പരിശോധന നടത്തി. മീറ്റര്‍ റീഡിങ്ങില്‍ അപാകതകള്‍, ഇ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാതെ തുകയില്‍ കൃത്രിമം കാണിച്ച് രണ്ടുപേര്‍ക്ക് മാത്രം സ്ഥിരമായി കരാറുകള്‍ നല്‍കുന്നു, വന്‍തുകകള്‍ കെഎസ്ഇബിക്ക് നഷ്ടം വരുത്തിക്കൊണ്ട് റിസോര്‍ട്ടുകള്‍ക്ക് കണക്ഷനുകള്‍ നല്‍കി തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. സബ് എന്‍ജിനീയറും അസിസ്റ്റന്റ് എന്‍ജിനീയറും തിരുവനന്തപുരത്തെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?