മിലാദ് റസൂല്‍ സംഗമം വാഹനപ്രചാരണ ജാഥയ്ക്ക് മുരിക്കാശേരിയില്‍ സ്വീകരണം നല്‍കി

മിലാദ് റസൂല്‍ സംഗമം വാഹനപ്രചാരണ ജാഥയ്ക്ക് മുരിക്കാശേരിയില്‍ സ്വീകരണം നല്‍കി

Sep 11, 2026 - 14:59
 0
മിലാദ് റസൂല്‍ സംഗമം വാഹനപ്രചാരണ ജാഥയ്ക്ക് മുരിക്കാശേരിയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: ദക്ഷിണ കേരള ലജ്‌നത്തുല്‍ മൂ അല്ലിമീന്‍ അടിമാലി മേഖലയും മഹല്ല് കോ-ഓര്‍ഡിനേഷനും ചേര്‍ന്ന് നടത്തുന്ന മിലാദ് റസൂല്‍ സംഗമം 2026 ന്റെ ഭാഗമായുള്ള വാഹനപ്രചാരണ ജാഥയ്ക്ക് മുരിക്കാശേരിയില്‍ സ്വീകരണം നല്‍കി. മുഹിദ്ധീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അമാനുള്ള ബാഖവി ഉദ്ഘാടനം ചെയ്തു. പതിനാറാംക്കണ്ടം മുഹ്യുദ്ധീന്‍ പുത്തന്‍പള്ളി ചീഫ് ഇമാം യൂനുസ് മന്നാനി അധ്യക്ഷനായി. ശല്യാംപാറ ജുമാ മസ്ജിദ് ചീഫ് ഇമാം നാഷാദ് മിഫ്ത്താഹി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ജാഥ ക്യാപ്റ്റന്‍ സ്വീകരണം ഏറ്റുവാങ്ങി. ഭാരവാഹികളായ എ കെ അബ്ദുല്‍ ജബ്ബാര്‍ മൗലവി, എം കെ ജമാലുദ്ദീന്‍ മൗലവി, നൗഫല്‍ റഹ്‌മാനി സുനീര്‍, കൗസരി അബീത് റഷാദി, അഷറഫ് സഖാഫി ഇബ്രാഹിം, ദറാനി ഷഫീസ് മൗലവി, നവാസ് ചേരുംമൂട്ടില്‍ തുടങ്ങിയവര്‍  നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow