ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി ജനത്തോട് മാപ്പുപറയണം: എല്‍ഡിഎഫ്

ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി ജനത്തോട് മാപ്പുപറയണം: എല്‍ഡിഎഫ്

Sep 25, 2026 - 10:52
 0
ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി ജനത്തോട് മാപ്പുപറയണം: എല്‍ഡിഎഫ്
This is the title of the web page

ഇടുക്കി: നാലുപതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവ. ഹോമിയോ ഡിസ്‌പെന്‍സറി രഹസ്യമായി ഇരട്ടയാറിലേക്ക് മാറ്റിയ പഞ്ചായത്ത് ഭരണസമിതി ജനത്തോട് മാപ്പുപറയണമെന്ന് എല്‍ഡിഎഫ് നേതാക്കളും പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടു. ഇക്കാലമത്രയും കെട്ടിടത്തിന്റെ ഫിറ്റ്‌നസ് ആവശ്യപ്പെടാത്തവര്‍ യുഡിഎഫ് ഭരണസമിതിയിലെ ചില താല്‍പ്പര്യം സംരക്ഷിക്കാന്‍ നടത്തുന്ന നാടകമാണിത്. ഡിഎംഒയുടെ കത്ത് ലഭിച്ചതായി പറയുന്ന ഭരണസമിതി, ആശുപത്രി വികസന സമിതി വിളിച്ചുചേര്‍ക്കാതെയും ആരെയും അറിയിക്കാതെയും സ്ഥാപനം മാറ്റുകയായിരുന്നു. ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിലും ഭരണസമിതിയുടെ ഇടപെടലുണ്ട്. രാഷ്ട്രീയത്തിനതീതമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ നടത്തിവരുന്ന സമരത്തെ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. മുന്‍ഭരണസമിതി പുതിയ കെട്ടിടം നിര്‍മിക്കാനായി എസ്റ്റിമേറ്റ് തയാറാക്കി ഡിഎംഒയ്ക്ക് നല്‍കിയിരുന്നു. ഇതിന്റെ ഫണ്ട് നഷ്ടപ്പെടുത്താനുള്ള നീക്കമാണിപ്പോള്‍ യുഡിഎഫ്  നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്നും ആശുപത്രി ഈട്ടിത്തോപ്പില്‍ നിലനിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജിന്‍സണ്‍ വര്‍ക്കി, ജിഷ ഷാജി, ആനന്ദ് സുനില്‍കുമാര്‍, ലാലിച്ചന്‍ വെള്ളക്കട, ടി കെ അപ്പുക്കുട്ടന്‍, രാജി ഹരികുമാര്‍, മിനി പ്രതീഷ്, കെ ഡി രാജു, മിനി സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow