തേക്കടിയിലെ പന്തല്‍ തകര്‍ച്ച: അന്വേഷണം വൈകുന്നതായി ആരോപണം  

തേക്കടിയിലെ പന്തല്‍ തകര്‍ച്ച: അന്വേഷണം വൈകുന്നതായി ആരോപണം  

Oct 7, 2026 - 14:55
 0
തേക്കടിയിലെ പന്തല്‍ തകര്‍ച്ച: അന്വേഷണം വൈകുന്നതായി ആരോപണം  
This is the title of the web page

ഇടുക്കി: തേക്കടിയില്‍ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി ഒരുക്കിയ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം വൈകുന്നതിനെതിരെ ആക്ഷേപം. ഏഴുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ രണ്ട് ദിവസം പിന്നിട്ടിട്ടും വിശദമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ആരോപണം. 5ന് തേക്കടി ആനച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവം. വനം-വന്യജീവി വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച് അരമണിക്കൂറിനകം എണ്ണൂറിലധികം പേര്‍ പങ്കെടുത്ത പന്തലല്‍ തകര്‍ന്നു വീഴുകയായിരുന്നു. പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക നിഗമനം. പന്തല്‍ നിര്‍മാണത്തില്‍ ആവശ്യമായ ലാറ്റിസ് ലോക്ക്, കുത്തുകാല്‍, ഒന്നിടവിട്ടെങ്കിലും സ്ഥാപിക്കേണ്ട ക്രോസ് ബാറുകള്‍ എന്നിവ ആവശ്യമായ രീതിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രധാന ആരോപണം. പന്തല്‍ നിര്‍മാണ കരാര്‍, മേല്‍നോട്ടം, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം വൈകുന്നതും വനംവകുപ്പ് വിശദമായ അന്വേഷണം നടത്തുന്നതില്‍ താല്‍പര്യം കാണിക്കാത്തതുമാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. അ ടിയന്തരമായി ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow