പീരുമേട്ടില്‍ പോബ്‌സ് ഗ്രൂപ്പ് ഏറ്റെടുത്ത തേയിലത്തോട്ടങ്ങള്‍ അടച്ചുപൂട്ടുന്നുവെന്ന് മാനേജ്‌മെന്റ്

പീരുമേട്ടില്‍ പോബ്‌സ് ഗ്രൂപ്പ് ഏറ്റെടുത്ത തേയിലത്തോട്ടങ്ങള്‍ അടച്ചുപൂട്ടുന്നുവെന്ന് മാനേജ്‌മെന്റ്

Nov 14, 2026 - 12:10
 0
പീരുമേട്ടില്‍ പോബ്‌സ് ഗ്രൂപ്പ് ഏറ്റെടുത്ത തേയിലത്തോട്ടങ്ങള്‍ അടച്ചുപൂട്ടുന്നുവെന്ന് മാനേജ്‌മെന്റ്
This is the title of the web page

ഇടുക്കി: പീരുമേട്ടില്‍ ആര്‍ബിടി ഗ്രൂപ്പ് ഉപേക്ഷിച്ചുപോയ ശേഷം പൊതുലേലത്തിലൂടെ പോബ്‌സ് ഗ്രൂപ്പ് ഏറ്റെടുത്ത 7 തേയില തോട്ടങ്ങളും അടച്ച് പൂട്ടുന്നുവെന്ന് പോബ്‌സ് എന്റര്‍പ്രൈസസ്. ഹൈറേഞ്ച് എംപ്ലോയീസ് ലേബര്‍ യൂണിയന്‍ എഐടിയുസി അനാവശ്യമായി കമ്പനിയുടെ തിരുവല്ലയിലെ ഹെഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഉടമകളുടെ തീരുമാനം. 2008 ലാണ് ആര്‍ബിടി കമ്പനി ഉപേക്ഷിച്ചു പോയ പീരുമേട്ടിലെ 7 തേയിലത്തോട്ടങ്ങള്‍ പൊതുലേലത്തില്‍ പോബ്‌സ് ഗ്രൂപ്പ് പാട്ടത്തിനെടുത്തത്. തുടര്‍ന്ന് മെച്ചപ്പെട്ട രീതിയില്‍ തോട്ടങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് കാലതാമസം നേരിട്ടത്. ഇതോടെ തൊഴിലാളികള്‍ ജോലികള്‍ നിര്‍ത്തുകയും തോട്ടങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങളോളം ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു. ഇടയ്ക്ക് ഒരു മാസം ശമ്പളം നല്‍കിയെങ്കിലും കഴിഞ്ഞ 17 മാസക്കാലമായി ശമ്പളം ലഭിക്കുന്നില്ല. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാതായതോടെ ട്രേഡ് യൂണിയനുകളും തോട്ടം മാനേജ്‌മെന്റും ലേബര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതെല്ലാം പരാജയപ്പെട്ടു. ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് എച്ച്ഇഎല്‍ യൂണിയന്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ കമ്പനി ഉടമയുടെ വീട്ടുപടിക്കലേക്ക് സമര പ്രഖ്യാപനം നടത്തിയത്. ഇത് ഒഴിവാക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും എച്ച്ഇഎല്‍ യൂണിയന്‍ സമരം നടത്തുകയായിരുന്നു. ഇതോടെയാണ് പോബ്‌സ് കമ്പനി എസ്റ്റേറ്റുകള്‍ ലോക് ഔട്ട് ചെയ്യുകയാണെന്ന് കാണിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്. വരുന്ന 25ന് നടത്താനിരുന്ന ചര്‍ച്ചയില്‍ തൊഴില്‍ പ്രതിസന്ധികള്‍ക്ക് കാരണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നിരിക്കെ യൂണിയന്‍ അകാരണമായി സമരം നടത്തിയതിനാലാണ് ലോക് ഔട്ട് നോട്ടീസ് ഇറക്കിയതെന്ന് ഉടമകള്‍ പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow