കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ എക്യുമെനിക്കല്‍ സംഗമം

കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ എക്യുമെനിക്കല്‍ സംഗമം

Nov 14, 2026 - 15:01
 0
കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ എക്യുമെനിക്കല്‍ സംഗമം
This is the title of the web page

ഇടുക്കി: അഖില ലോക പ്രാര്‍ഥനാവാരത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ എക്യുമെനിക്കല്‍ സംഗമം നടന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനംചെയ്തു. കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് സല്‍ജു ജോസഫ് അധ്യക്ഷനായി. സിഎസ്‌ഐ പള്ളി വികാരി റവ. സതീഷ് വില്‍സണ്‍ വചനസന്ദേശം നല്‍കി. സംസ്ഥാന പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, വെള്ളയാംകുടി ബഥേല്‍ മാര്‍ത്തോമ്മ പള്ളി വികാരി ഫാ. ജിതിന്‍ വര്‍ഗീസ്, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. പി എം തോമസ് പുളിക്കല്‍, ഇടുക്കി സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ കെ ജെ ജോസഫ്, സെക്രട്ടറി ടോമി ഫിലിപ്പ്, യു സി തോമസ് എന്നിവര്‍ സംസാരിച്ചു. പി എം ജോസഫ്, ജോര്‍ജുകുട്ടി പൗലോസ്, ലാല്‍ പീറ്റര്‍ പി ജി, ബീന ടോമി, അജി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow