ലോക പ്രമേഹ ദിനം: കട്ടപ്പന സിംസ് ആശുപത്രി സൗജന്യ പ്രമേഹ പരിശോധന നടത്തി
ലോക പ്രമേഹ ദിനം: കട്ടപ്പന സിംസ് ആശുപത്രി സൗജന്യ പ്രമേഹ പരിശോധന നടത്തി
ഇടുക്കി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കട്ടപ്പന സിംസ് ആശുപത്രിയും സിംസ് സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങും ചേര്‍ന്ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സൗജന്യ പ്രമേഹ പരിശോധന നടത്തി. തുടര്‍ന്ന് ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. സിംസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എം ഡി സജി തടത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ലാല്‍ജി ജോസഫ്, പ്രിന്‍സിപ്പല്‍ അശ്വതി എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ. ജോഷി കെ ചെറിയാന്‍, അക്കൗണ്ട്‌സ് മാനേജര്‍ അമൃത ഷാജി, പിആര്‍ഒമാരായ അരുണിമ എലിസബത്ത് ജെയിംസ്, ജ്യോതി സജീവ്, വൈസ് പ്രിന്‍സിപ്പല്‍ സ്‌നേഹ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?