സംസ്‌കാര സാഹിതി കട്ടപ്പനയില്‍ ദേശഭക്തിഗാന മത്സരം നടത്തി
സംസ്‌കാര സാഹിതി കട്ടപ്പനയില്‍ ദേശഭക്തിഗാന മത്സരം നടത്തി
ഇടുക്കി: ശിശുദിനത്തോടനുബന്ധിച്ച് കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി നെഹ്റു അനുസ്മരണവും ദേശഭക്തിഗാന മത്സരവും നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്തു. കുട്ടികളില്‍ ദേശസ്‌നേഹവും കലാഭിരുചിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ദേശഭക്തിഗാന മത്സരത്തില്‍ വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂള്‍ ഒന്നാം സമ്മാനവും, സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. നിയോജക മണ്ഡലം ചെയര്‍മാന്‍ ഷാജി വെള്ളംമാക്കല്‍ അധ്യക്ഷനായി. റോയി കെ പൗലോസ് എംഎല്‍എ സന്ദേശം നല്‍കി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, റോയി എവറസ്റ്റ്, കെ ടി ജയന്‍, സന്തോഷ് ഓലിനാല്‍, ജാക്‌സന്‍ സ്‌കറിയ, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?