വെള്ളയാംകുടി കൊങ്ങിണിപ്പടവ് മേഖലയില്‍ വ്യാപക കുരുമുളക് മോഷണം
വെള്ളയാംകുടി കൊങ്ങിണിപ്പടവ് മേഖലയില്‍ വ്യാപക കുരുമുളക് മോഷണം

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി കൊങ്ങിണിപ്പടവ് മേഖലയില്‍ കുരുമുളക് മോഷണം പതിവാകുന്നു. നഗരസഭ മൂന്നാം വാര്‍ഡ് സൊസൈറ്റിപ്പടി കരിമരുതുങ്കല്‍ ബോസിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ രാത്രിയില്‍ 150 കിലോയോളം കുരുമുളക് മോഷണം പോയി. ഉണക്കെത്താറായ കുരുമുളക് ചാക്കില്‍കെട്ടി കാര്‍ പോര്‍ച്ചിലായിരുന്നു വച്ചിരുന്നത്. വെളുപ്പിനെയാണ് കുരുമുളക് നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിച്ച് കുരുമുളക് പറിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നത്. ഒരു മാസം മുമ്പ് സമീപത്തുള്ള ഉപ്പുമാക്കല്‍ ജിതിന്റെ വീടിന് മുന്നില്‍ ഉണങ്ങാനിട്ടിരുന്ന 25 കിലോയോളം കുരുമുളക് മോഷണം പോയിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി സമീപത്തെ സിസിടിവികള്‍ പരിശോധിച്ചെങ്കിലും മോഷ്ടാവിനെകുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. ഇതുകൂടാതെ രണ്ട് മാസം മുമ്പ് പ്രദേശത്തു നിന്നും ടി.വിയും തേങ്ങയും മോഷണം പോയിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഇവ കണ്ടെത്തുകയും ചെയ്തു. 6 മാസം മുമ്പ് ഈ ഭാഗത്തു നിന്നും രണ്ട് സൈക്കിളുകളും മോഷണം പോയിരുന്നു. മേഖലയില്‍ രാത്രികാലങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും വാര്‍ഡ് കൗണ്‍സിലര്‍ ജൂലി റോയി ആവശ്യപ്പെട്ടു.
What's Your Reaction?






