പിഎംഎവൈ ഗ്രാമീണ്‍ ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം
പിഎംഎവൈ ഗ്രാമീണ്‍ ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം

ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പിഎംഎവൈ ഗ്രാമീണ്‍ ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം നടന്നു. 2024-25 വര്‍ഷത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തി 40 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലേ ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും ബ്ലോക്ക് തലത്തില്‍ ഗ്രഹപ്രവേശ് എന്ന പേരില്‍ ഓരോ കുടുംബങ്ങളിലും കുടുംബാംഗങ്ങള്‍ക്കൊപ്പം പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഇടുക്കി ജില്ലയില്‍ 2522 വീടുകളും കട്ടപ്പന ബ്ലോക്കില്‍ 209 വീടുകളുമാണ് ലിസ്റ്റിലുള്ളത്. പദ്ധതിയില്‍ എഗ്രിമെന്റ് വച്ച ഇരട്ടയാര്‍ നാങ്കുതൊട്ടി തയ്യില്‍ സിന്ധു കെ.പി.യുടെ വീട്ടിലാണ് കടപ്പന ബ്ലോക്ക് തല ഗ്രഹപ്രവേശ് ചടങ്ങ് നടന്നത്.
What's Your Reaction?






