ചിന്നക്കനാല്‍ - സൂര്യനെല്ലി വിലക്ക് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യം
ചിന്നക്കനാല്‍ - സൂര്യനെല്ലി വിലക്ക് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യം

ഇടുക്കി: ചിന്നക്കനാല്‍ - സൂര്യനെല്ലി വിലക്ക് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം ശക്തം. വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ യാത്രചെയ്യുന്ന ഈ പാത വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണ ജോലികള്‍ ആരംഭിച്ചെങ്കിലും 3 കിലോമീറ്ററില്‍ ഒന്നര കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ദേശീയപാതയില്‍ നിന്നും ചിന്നക്കനാല്‍ ടൗണ്‍ വരെയുള്ള ഭാഗത്തെ സോളിങ് പൂര്‍ണമായും ഇളകിയ നിലയിലാണ്. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് സ്ഥിരം സംഭവമാണ്. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്തതില്‍ അഴിമതിയുണ്ടെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.
What's Your Reaction?






