കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തെ അനധികൃത വഴിയോരകച്ചവടങ്ങള്‍ ഒഴിപ്പിച്ചു
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തെ അനധികൃത വഴിയോരകച്ചവടങ്ങള്‍ ഒഴിപ്പിച്ചു

ഇടുക്കി: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തെ അനധികൃത വഴിയോരകച്ചവടങ്ങള്‍ ഒഴിപ്പിച്ചു. ചിത്തിരപുരം രണ്ടാം മൈല്‍ മുതല്‍ പള്ളിവാസല്‍ മൂലക്കട വരെയുള്ള 44 വഴിയോരക്കടകളാണ് ബുധനാഴ്ച റവന്യു, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. വഴിയോരക്കടകള്‍ പൊളിച്ചുനീക്കണമെന്നുള്ള കോടതി വിധിക്കെതിരെ കച്ചവടക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇവരുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി തള്ളിയ ഹൈക്കോടതി പള്ളിവാസല്‍ പഞ്ചായത്തിലെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നും വീണ്ടും ഇതേ സ്ഥലത്ത് വഴിയോരക്കടകള്‍ സ്ഥാപിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും കലക്ടര്‍, സബ്കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്വോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച നടന്ന ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സില്‍വി കുഞ്ഞച്ചന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ആര്‍. ഹരികുമാര്‍, ഡിവൈഎസ്പി അലക്‌സ് ബേബി, എസ്എച്ച്ഒ രാജന്‍ കെ. അരമന എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






