അതിദാരുണം: സീതയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി: ഭര്‍ത്താവിനും പരിക്ക്

അതിദാരുണം: സീതയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി: ഭര്‍ത്താവിനും പരിക്ക്

Jun 13, 2025 - 20:32
 0
അതിദാരുണം: സീതയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി: ഭര്‍ത്താവിനും പരിക്ക്
This is the title of the web page

ഇടുക്കി: പീരുമേട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍പോയ ആദിവാസി സ്ത്രീയെ കാട്ടാന കൊന്നു. പീരുമേട് തോട്ടാപ്പുര സ്വദേശിനി മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട സീത(50) ആണ് മരിച്ചത്. ഭര്‍ത്താവ് വിനുവിന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. അഴുതയാര്‍ മീന്‍മുട്ടി ഭാഗത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സംഭവം. ഭര്‍ത്താവിനും മക്കളായ ഷാജിമോന്‍, അജിമോന്‍ എന്നിവര്‍ക്കുമൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ പോയതായിരുന്നു സീത. ഇതിനിടെ കാട്ടാനയുടെ മുന്നില്‍പെട്ട സീതയെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. വിനു വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി. ആംബുലന്‍സില്‍ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചില്ലെങ്കിലും മരിച്ചു. പരിക്കേറ്റ വിനുവിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow