വിരമിക്കുന്ന അധ്യാപകര്‍ക്ക് കെഎസ്ടിഎ കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി
വിരമിക്കുന്ന അധ്യാപകര്‍ക്ക് കെഎസ്ടിഎ കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി
ഇടുക്കി: സേവനത്തില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് കെഎസ്ടിഎ കട്ടപ്പന ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പി ആര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ച എന്‍ വി ഗിരിജാകുമാരി, കെ ജെ ത്രേസ്യമ്മ, തോമസ് ജോസഫ്, ബിജു ജോര്‍ജ്, സുരേഷ് കൃഷ്ണന്‍, ലോബിന്‍ രാജ്, അനിത എന്‍ വി, ഓമന പി എസ്, ജിജി ബെന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഉപജില്ലാ പ്രസിഡന്റ് സൈജു ജോസഫ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍ ഉപഹാരം സമ്മാനിച്ചു. ഉപജില്ലാ സെക്രട്ടറി ഡോ. വി ജെ പ്രദീപ്കുമാര്‍, അമ്പിളി ജി, അരുണ്‍കുമാര്‍ ദാസ്, അമ്പിളി പി ബി, ഡോ. ഫൈസല്‍ എ എം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?