യുഡിഎഫ് കൊന്നത്തടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

യുഡിഎഫ് കൊന്നത്തടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 

Mar 28, 2026 - 10:41
 0
യുഡിഎഫ് കൊന്നത്തടി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി 
This is the title of the web page

ഇടുക്കി: യുഡിഎഫ് കൊന്നത്തടി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ നടുക്കുന്ന കൊലപാതകങ്ങള്‍ നിത്യാസംഭവങ്ങളായി മാറിയെന്നും ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും സി പി മാത്യു കൂട്ടിച്ചേര്‍ത്തു. മണ്ഡലം ചെയര്‍മാന്‍ ലിനിഷ് അഗസ്റ്റിന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി റോയി കെ പൗലോസ്, ജോയി കൊച്ചുകാരോട്ട്, നോബിള്‍ ജോസഫ്, തോമസ് മൈക്കിള്‍, ജോബി അഗസ്റ്റിന്‍, പി എ സജി, കെ ബി സെല്‍വം, ജെയ്‌സണ്‍ കെ ആന്റണി, സി കെ പ്രസാദ്, വി കെ മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കമ്പിളികണ്ടം ടൗണില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow