അന്യാര്‍തൊളുവില്‍ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷം: പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പരിക്ക്
അന്യാര്‍തൊളുവില്‍ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷം: പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പരിക്ക്
ഇടുക്കി: തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ളാദ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സി അനില്‍കുമാറിനാണ് പരിക്കേറ്റത്. പ്രകടനം നടക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ പാടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് വാക്ക് തര്‍ക്കവും ഉന്തും തള്ളും ഉണ്ടായി. പിന്നീട് പ്രകടനം അവസാനിച്ച് പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കാലിനും കൈക്കും പരിക്കേറ്റ അനിലിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?