രാജകുമാരി ഉദയ ബാലസംഘം വാര്‍ഷികം ആഘോഷിച്ചു

രാജകുമാരി ഉദയ ബാലസംഘം വാര്‍ഷികം ആഘോഷിച്ചു

May 11, 2026 - 11:05
 0
രാജകുമാരി ഉദയ ബാലസംഘം വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധതയും സമ്പാദ്യശീലവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ രാജകുമാരി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉദയ ബാലസംഘത്തിന്റെ 22-ാമത് വാര്‍ഷികം ആഘോഷിച്ചു. രാജകുമാരി പഞ്ചായത്തംഗം ബോസ് പുത്തയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. 
ചെറുപ്രായം മുതല്‍ കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുന്നതിനും ഊഷ്മളമായ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ബാലസംഘം പോലുള്ള കൂട്ടായ്മകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ എല്‍കെജി മുതല്‍ പ്ലസ്ടു വരെയുള്ള 20 കുട്ടികളാണ് സംഘത്തില്‍ അംഗങ്ങളായിട്ടുള്ളത്. കുട്ടികള്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്നതിനായി മുതിര്‍ന്നവര്‍ രക്ഷാധികാരികളായും സഹരക്ഷാധികാരികളായും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘം പ്രസിഡന്റ് ജോസ്‌ന ജോസഫ് അധ്യക്ഷയായി. രാജകുമാരി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോര്‍ജ് അരീപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ പഞ്ചായത്തംഗം മഞ്ജു ബിജു, ബാലസംഘം സെക്രട്ടറി ബേസില്‍ സണ്ണി, രക്ഷാധികാരി ഷീന സണ്ണി, സഹരക്ഷാധികാരി ജോയി തേവര്‍കാട്ട്  എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow