മുസ്ലിം ലീഗ് റോയി കെ പൗലോസ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി

മുസ്ലിം ലീഗ് റോയി കെ പൗലോസ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി

Jun 7, 2026 - 11:35
 0
മുസ്ലിം ലീഗ് റോയി കെ പൗലോസ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: മുസ്ലിം ലീഗ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എംഎല്‍എ റോയി കെ. പൗലോസിന് സ്വീകരണവും വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. അവാര്‍ഡ് വിതരണം ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂറും പഠനോപകരണ വിതരണം ജില്ലാ ട്രഷറര്‍ ടി കെ  നവാസും നിര്‍വഹിച്ചു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് എം കെ നവാസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഇബ്രാഹിം ഇഞ്ചക്കുടി, അബ്ദുള്‍ ഗഫൂര്‍, നസിയ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow