തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ചില മാധ്യമങ്ങള്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി: റോയി കെ പൗലോസ് എംഎല്‍എ

തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ചില മാധ്യമങ്ങള്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി: റോയി കെ പൗലോസ് എംഎല്‍എ

Jun 18, 2026 - 13:13
 0
തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ചില മാധ്യമങ്ങള്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി: റോയി കെ പൗലോസ് എംഎല്‍എ
This is the title of the web page

ഇടുക്കി: തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തിയെന്ന് റോയി കെ പൗലോസ് എംഎല്‍എ. ഇത്തരം പ്രചാരണം തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയെന്നും എന്നാല്‍ വോട്ടര്‍മാര്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി പ്രസ് ക്ലബ്ബ് അംഗങ്ങളുടെ ഐ ഡി കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗങ്ങളുടെ മക്കളില്‍നിന്ന് ഉന്നത വിജയം നേടിയ ഹെലല്‍ ലാജി, ആദിത്യന്‍ എസ് നായര്‍, ബെസ്റ്റിന്‍ ബിജു, ആദിത്യ സുനില്‍, അഭിനന്ദ് കെ മധു എന്നിവരെ അനുമോദിച്ചു. പ്രസിഡന്റ് ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍ അധ്യക്ഷനായി. സെക്രട്ടറി കെ എസ് മധു, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് സജി തടത്തില്‍, ക്ലബ് വൈസ് പ്രസിഡന്റ് ബിജു വൈശ്യംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ വി കെ സ്റ്റാലിന്‍, ജോയിന്റ് സെക്രട്ടറി കെ എം ജലാലുദ്ദീന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ലാജി പ്ലാത്തോട്ടം,  
പി എന്‍ നിസാമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow