തൊടുപുഴയില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ലോക ഒളിമ്പിക് ദിനാചരണ റാലി നടത്തി
തൊടുപുഴയില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ലോക ഒളിമ്പിക് ദിനാചരണ റാലി നടത്തി
ഇടുക്കി: തൊടുപുഴയില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ലോക ഒളിമ്പിക് ദിനാചരണ റാലി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. സ്‌പോര്‍ട്‌സിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന സമൂഹം ലോകത്തിന്റെ നെറുകയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സന്തോഷ് ട്രോഫി താരം പി എ സലീംകുട്ടിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസലും ചേര്‍ന്ന് ഒളിമ്പിക് ദീപശിഖ ഏറ്റുവാങ്ങി ദേശീയ നീന്തല്‍ താരം ബേബി വര്‍ഗീസിന് കൈമാറി. തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി ബൈജു പി എം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ കായിക ഇനങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് കായികതാരങ്ങള്‍ അണിനിരന്ന റാലി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ സമാപിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. തോമസ് റോണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗവും പരിപാടിയുടെ കണ്‍വീനറുമായ മനോജ് കോക്കാട്ട്, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ ഡോ. പ്രിന്‍സ് കെ മറ്റം, ശരത് യു നായര്‍, ജില്ലാ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. മിനി അഗസ്റ്റ്യന്‍, ഡിംബിള്‍ വിനോദ്, മുഹമ്മദ് ബഷീര്‍, പ്രശാന്ത് കുട്ടപ്പാസ്, സിനിമോന്‍, ബിലീഷ് സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?