അടിമാലി ട്രാഫിക് പൊലീസ് യൂണിറ്റില്‍ 12 പേര്‍ മാത്രം: ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം: നടപ്പാതകളില്‍ അനധികൃത വ്യാപാരവും പാര്‍ക്കിങ്ങും

അടിമാലി ട്രാഫിക് പൊലീസ് യൂണിറ്റില്‍ 12 പേര്‍ മാത്രം: ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം: നടപ്പാതകളില്‍ അനധികൃത വ്യാപാരവും പാര്‍ക്കിങ്ങും

Jun 24, 2026 - 14:38
 0
അടിമാലി ട്രാഫിക് പൊലീസ് യൂണിറ്റില്‍ 12 പേര്‍ മാത്രം: ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം: നടപ്പാതകളില്‍ അനധികൃത വ്യാപാരവും പാര്‍ക്കിങ്ങും
This is the title of the web page

ഇടുക്കി: അടിമാലി ട്രാഫിക് യൂണിറ്റില്‍ പൊലീസുകാരുടെ കുറവുമൂലം ടൗണിലെ പലസ്ഥലങ്ങളിലും സേവനമെത്തിക്കാന്‍ കഴിയുന്നില്ല. ഇതോടെ അനധികൃത പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായി. നിലവില്‍ 12 പേര്‍ മാത്രമാണ് യൂണിറ്റിലുള്ളത്. പലരും സ്പെഷ്യല്‍ ഡ്യൂട്ടിയിലും അവധിയിലും പ്രവേശിക്കുന്നതോടെ ഭൂരിഭാഗം ദിവസങ്ങളിലും ആറുപേരുടെ സേവനം മാത്രമായി ചുരുങ്ങുന്നു.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 43 പൊലീസുകാരുമായി അടിമാലിയില്‍ ട്രാഫിക് യൂണിറ്റ് ആരംഭിച്ചത്. പിന്നീട് ഉദ്യോഗസ്ഥരുടെ എണ്ണം 24 ആയി കുറച്ചു. ഇതിനുശേഷമാണ് 12 പേരായി ചുരുക്കിയത്.
ജില്ലയില്‍ ഏറ്റവുമധികം ഗതാഗത നിയമലംഘനങ്ങള്‍ നടക്കുന്നത് അടിമാലിയിലാണ്. കുറ്റക്കാര്‍ക്കെതിരെ യഥാസമയം നടപടി സ്വീകരിക്കാനോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനോ സാധിക്കുന്നില്ല. ടൗണിലെ നടപ്പാതകള്‍ കൈയേറി പാര്‍ക്കിങ്ങും അനധികൃത വ്യാപാരവും വര്‍ധിച്ചു.
ടൂറിസം സീസണില്‍ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമാണ്. ട്രാഫിക് യൂണിറ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സേവനം ലഭ്യമാക്കണമെന്നുമാണ് വ്യാപാരികളുടെയും ടാക്സി ഡ്രൈവര്‍മാരുടെയും ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow