പിഎംശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം: സിപിഐ നെടുങ്കണ്ടത്ത് മാര്‍ച്ച് നടത്തി
പിഎംശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം: സിപിഐ നെടുങ്കണ്ടത്ത് മാര്‍ച്ച് നടത്തി
ഇടുക്കി: പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് സിപിഐ നെടുങ്കണ്ടം സബ് ട്രഷറി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. മുമ്പ് പിഎംശ്രീ പദ്ധതിയെ എതിര്‍ത്ത മുസ്ലിംലീഗ് ഇപ്പോള്‍ നയം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പടിഞ്ഞാറേക്കവലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കിഴക്കേക്കവലയില്‍ പൊലീസ് തടഞ്ഞു. ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടിയില്‍ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവംഗം വി കെ ധനപാല്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, സി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. നേതാക്കളായ കെ ജി ഓമനക്കുട്ടന്‍, ഷിജികുമാര്‍, സിബി എബ്രഹാം, കെ എസ് രാജ്മോഹന്‍, ടി ആര്‍ സഹദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?