മാഹിയില്‍ നിന്ന് മദ്യക്കടത്ത്: രണ്ടുപേര്‍ അറസ്റ്റില്‍
മാഹിയില്‍ നിന്ന് മദ്യക്കടത്ത്: രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: മാഹിയില്‍ നിന്ന് മദ്യം കടത്തി ഹൈറേഞ്ചിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിവന്ന രണ്ടുപേര്‍ പിടിയിലായി. തൊപ്പിപ്പാള തേക്കിലക്കാട്ടില്‍ രാജേഷ് മേനോന്, ഇടുക്കി കോളനി പുത്തന്‍വീട്ടില്‍ നന്ദു എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തില്‍ തങ്കമണി പോലീസും ജില്ലാ ഡാന്‍സാഫ് ടീമും ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഓള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 60 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജൂണിലും മാഹിയില്‍ നിന്ന് 35 ലിറ്റര്‍ മദ്യം കടത്തുന്നതിനിടെ രാജേഷിനെ പിടികൂടിയിരുന്നു.
What's Your Reaction?






