തങ്കമണിയില്‍ കര്‍ഷക ചന്ത ആരംഭിച്ചു   

തങ്കമണിയില്‍ കര്‍ഷക ചന്ത ആരംഭിച്ചു   

Aug 22, 2026 - 15:03
 0
തങ്കമണിയില്‍ കര്‍ഷക ചന്ത ആരംഭിച്ചു   
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ഓണസമൃദ്ധി 2026 എന്ന പേരിലുള്ള കര്‍ഷക ചന്ത തങ്കമണിയില്‍ ആരംഭിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു ഉദ്ഘാടനം ചെയ്തു. വിഎഫ്പിസികെ തങ്കമണി സ്വാശ്രയ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന എല്ലാവിധ നാടന്‍ പഴം, പച്ചക്കറികള്‍ എന്നിവ കര്‍ഷക വിലയേക്കാള്‍ വിലക്കുറവില്‍ വിപണന മേളയില്‍ ലഭ്യമാകും. തങ്കമണി സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് ചാക്കോ പുളിക്കല്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍ ആദ്യ വില്‍പ്പന നടത്തി. വിഎഫ്പിസികെ ജില്ലാ മാനേജര്‍ ലിറ്റി തോമസ്, ഓഫീസ് അസിസ്റ്റന്റ് ജ്യോതി പി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow