പച്ചടി ഇരട്ടക്കൊലപാതകം: പ്രതി സജിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ആലോചന 

പച്ചടി ഇരട്ടക്കൊലപാതകം: പ്രതി സജിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ആലോചന 

Aug 22, 2026 - 17:56
 0
പച്ചടി ഇരട്ടക്കൊലപാതകം: പ്രതി സജിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ആലോചന 
This is the title of the web page

ഇടുക്കി: പച്ചടി ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. പച്ചടി സ്വദേശി മേരിക്കുട്ടി, മൂത്തമകന്‍ റെജി എന്നിവരെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി സജിയെ നുണ പരിശോധന നടത്താന്‍ ആലോചന. ഇരട്ടക്കൊലപാതകമല്ലാതെ മറ്റെന്തൊക്കെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്താനാണ് നീക്കം. സജി നല്‍കിയിട്ടുള്ള മൊഴികളിലുള്ള വൈരുദ്ധ്യവും നുണ പരിശോധനയ്ക്ക് കാരണമായന്നാണ് വിവരം. അമ്മയെയും സഹോദരനെയും കൊലപ്പെടുത്താന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. 2018ല്‍ സജിയുടെ അച്ഛന്‍ മാത്യുവിനെ കാണാതായിരുന്നു. ഇതിനുപിന്നില്‍ സജിയുണ്ടോ എന്നുള്ളത് കണ്ടെത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്ന് നടത്തിയ അന്വേഷണത്തില്‍ മാത്യു നെടുങ്കണ്ടത്തുനിന്ന് ബസില്‍ കയറിപ്പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. ഈ സംഭവത്തില്‍ സജി നല്‍കിയിട്ടുള്ള മൊഴികള്‍ വിശ്വാസത്തില്‍ എടുക്കുവാന്‍ ഇനിയും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും കൊലപാതകത്തിന് പിന്നിലെ ചുരുള്‍ അഴിക്കുവാന്‍ ഇനിയും ആയിട്ടില്ല. സത്യം കണ്ടെത്തുന്നതുവരെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ ലക്ഷ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow