റവന്യു ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് തങ്കമണിയില്‍ നടത്തി

റവന്യു ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് തങ്കമണിയില്‍ നടത്തി

Oct 2, 2026 - 11:46
 0
റവന്യു ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് തങ്കമണിയില്‍ നടത്തി
This is the title of the web page

ഇടുക്കി: റവന്യു ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ റണ്ണേഴ്‌സ് അപ്പും നേടി. സംസ്ഥാന ഗുസ്തി മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയ തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആദിത്യന്‍ പി ബി, പരിശീലകന്‍ ഫ്രാങ്ക്‌ലിന്‍ വി. ഷാജി എന്നിവരെ അനുമോദിച്ചു. മാനേജര്‍ ഫാ.തോമസ് പുത്തന്‍പുര അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാവേലി, പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, പിടിഎ പ്രസിഡന്റ് അഭിലാഷ് ജോസ്, ജോബിന്‍ കളത്തിക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow